കുളമാവ്: കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. പുത്തൻപുരയ്ക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവരെ കാണാതായതായി മക്കൾ കുളമാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് പോത്തു മറ്റത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: മണിക്കുട്ടൻ, പ്രസന്ന, വിജയൻ, രാധാകൃഷ്ണൻ. മരുമക്കൾ: സൗദാമിനി, രാജൻ, ഗിരിജ, ബിന്ദു.
Post Your Comments