ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും പൊലീസുകാരനുമായ റെനീസിനെതിരെ കൂടുതൽ തെളുവുകൾ പുറത്ത്. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് സി.സി.ടി.വി ക്യാമറയിലൂടെ തത്സമയം കണ്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. എന്നാൽ, ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്‍റെ സഹായം തേടിയിരിക്കുകയാണ്
ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളേയും തുടർന്നാണ് കഴിഞ്ഞ മെയ് 9ന് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എ.ആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്.
Post Your Comments