പേടിഎം മണിയുടെ ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്കായി ഇതാ സന്തോഷ വാർത്ത. ഇത്തവണ ഉപയോക്താക്കൾക്ക് വേണ്ടി നിരവധി സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെവൈസി അപ്ഡേറ്റ് ചെയ്യാനും ഡീമാറ്റ് അക്കൗണ്ട് തുറക്കാനുമുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ രണ്ട് സംവിധാനങ്ങളും ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്.
ബിഎസ്ഇ സ്റ്റാറുമായി ഏകോപിപ്പിച്ചാണ് പേടിഎം മണി സമയപരിധി നീട്ടിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ എക്സിക്യൂഷൻ പ്ലാറ്റ്ഫോമുകളിലൊന്നാണ് ബിഎസ്ഇ സ്റ്റാർ. അതേസമയം, ഇതിന്റെ സ്റ്റോക്ക് ബ്രോക്കിംഗ് കോഡിന് കീഴിൽ നേരിട്ടുള്ള മ്യൂച്ചൽ ഫണ്ടുകളും ലഭ്യമാണ്.
റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകർക്ക് അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എസ്ഒഎ ഫോർമാറ്റിൽ ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം, പേടിഎം മണി ആപ്പിൽ നേരിട്ടുള്ള മ്യൂച്വൽ ഫണ്ടുകൾ തുടർന്നും ലഭിക്കും.
Post Your Comments