ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വിവിധ കമ്പനികളുടെ ഓഹരികൾ രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ, അവസാന നിമിഷങ്ങളിൽ ഓഹരി വിപണി നേട്ടം കൈവരിക്കുകയായിരുന്നു. സെൻസെക്സ് 246.47 പോയിന്റാണ് ഉയർന്നത്. ഇതോടെ, 54,767.62 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.38 ശതമാനം ഉയർന്ന് 16,340.50 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിവിധ കമ്പനികളുടെ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എം ആന്റ് എം, ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എസ്ബിഐ, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ഒഎൻജിസി, സൺ ഫാർമ, ടാറ്റ കൺസ്യൂമർ, സിപ്ല, ഹീറോ മോട്ടോകോർപ്പ്, നെസ്‌ല ഇന്ത്യ, എസ്‌ബിഐ ലൈഫ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ 0.8 ശതമാനമാണ് വളർച്ച കൈവരിച്ചത്.
Post Your Comments