Latest NewsNewsIndia

പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് ഒഴിവാക്കി, നൂപുർ ശർമയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി

ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട്, ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. അടുത്ത വാദം കേൾക്കുന്നത് വരെയാണ് സുപ്രീം കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിച്ചത്. കേസ് ഓഗസ്റ്റ് 10ന് കോടതി വീണ്ടും പരിഗണിക്കും.

അറസ്റ്റ് ഒഴിവാക്കണമെന്നും പ്രവാചകനെ കുറിച്ചുള്ള തന്റെ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള തന്റെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട്, നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുർ ശർമ്മയുടെ ഹർജിയിൽ ഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തനിക്കെതിരെ നടത്തിയ പ്രതികൂല പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും നൂപുർ ശർമ കോടതിയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button