ദുബായ്: യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ. കിഴക്കൻ മേഖലയിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അബുദാബി അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ 47.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.
മഴയുടെ പശ്ചാത്തലത്തിൽ ദൂരക്കാഴ്ച്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, ഒമാനിലെ വിവിധ മേഖലകളിൽ മഴയുടെ ശക്തി കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ, ഷർഖിയ, വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴ അനുഭവപ്പെടുന്നുണ്ട്.
Read Also: ഇൻഡ്യാന മാൾ വെടിവെയ്പ്പ്: അക്രമിയെ വെടിവെച്ചു കൊന്നയാൾക്ക് യുഎസിൽ താരപരിവേഷം
Post Your Comments