രാജാക്കാട്: വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി കച്ചവടം നടത്തുന്ന പി.കെ. കൊച്ചുമുഹമ്മദി(70)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴരയോടെ രാജാക്കാട് ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസിനു സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ടൂറിസം സെന്റർ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം പുഴയിൽ പാറയിൽ തടഞ്ഞുനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ജീവനക്കാരൻ ടൂറിസം സെന്റർ മാനേജരെ വിവരം അറിയിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read Also : ലോഡ്ജില്‍വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റില്‍
തുടർന്ന്, രാജാക്കാട് പൊലീസ് മൃതദേഹം പുഴയിൽ നിന്നു കയറ്റി ഇൻക്വസ്റ്റ് നടത്തി. തനിച്ചു താമസിച്ചിരുന്ന കൊച്ചുമുഹമ്മദ് താമസ സ്ഥലത്തുനിന്നും രണ്ടു കിലോമീറ്ററിലധികം ദൂരെയുള്ള ഭാഗത്തെ പുഴയിൽ എത്തിയതു സംബന്ധിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്.
മൃതദേഹത്തിന്റെ തലയിലും മുഖത്തും കൈകളിലും മുറിവേറ്റ പാടുകൾ ഉണ്ട്. രക്തവും ഒഴുകിയിട്ടുണ്ട്. രാജാക്കാട് എസ്ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments