കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷത്തിൽ വാർഡുകളിൽ കറങ്ങിയ യുവതി പിടിയിൽ. കാസർഗോഡ് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്.
നഴ്സിന്റെ ഓവർകോട്ടും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വാർഡിലെത്തിയ യുവതിക്കെതിരെ ആൾമാറാട്ടത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. റൂബീന റംലത്ത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കണ്ടെത്തി.
Read Also : പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ
ആശുപത്രിലെ 31-ാം വാർഡിനു സമീപം യുവതിയെ സംശയാസ്പദമായി കണ്ട സെക്യൂരിറ്റി ജീവനക്കാർ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയൽ കാർഡ് വ്യാജമാണെന്നും കണ്ടെത്തി പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
Post Your Comments