ആകർഷകമായ ഡിസൈനിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് Honor. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള Honor X40i സ്മാർട്ട്ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,388 × 1,089 പിക്സൽ റെസല്യൂഷൻ നൽകിയിട്ടുണ്ട്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
പ്രധാനമായും മൂന്ന് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 8 റാം ജിബി പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് ഓരോ വേരിയന്റും. 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് നൽകിയിട്ടുള്ളത്. 40 വാട്സ് ഫാസ്റ്റ് ചാർജ് സപ്പോർട്ടും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
Post Your Comments