ന്യൂഡല്‍ഹി: ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍.
Read Also: ‘കേരളം ബനാനാ റിപ്പബ്ലിക്കായി മാറി’: കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് കെ.എസ്. ശബരീനാഥന്‍
ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള അടിസ്ഥാനമില്ലാത്ത താരതമ്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തന്നെ അനന്തരഫലങ്ങളക്കുറിച്ച് സര്‍ക്കാര്‍ ആശങ്കാകുലരാകുന്നത് സ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത് വരെ കണ്ടിട്ടില്ലാത്ത ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോകുന്നത്. അക്കാരണത്താലാണ് സര്‍വകക്ഷി യോഗത്തിന് മുന്‍കൈ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
Post Your Comments