KeralaLatest NewsNews

ഇ.പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് കോൺഗ്രസ് എംപി: എ എ റഹീം

സി.ബി.ഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എം.പിയുടെ പോക്ക് മുൻഗാമി പോയ വഴിയെ തന്നെയാണ്.

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ യാത്രാ വിലക്കിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം എം.പി. ചില കോൺഗ്രസ് എം.പിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉപയോഗിച്ചാണ് ഇ പി ജയരാജന് വിലക്ക് ഏർപ്പെടുത്തിയതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് സി.ബി.ഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എം.പിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ ചിലരുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തത്തിന്റെ ഭാഗമായി പലതും നടക്കുന്നുവെന്നും ഓപ്പറേഷൻ ലോട്ടസ് രാജ്യത്ത് ശക്തമാണെന്നും കൂട്ടിച്ചേർത്തു.

‘ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്നു കാണാം. ഇൻഡിഗോയുടെ നടപടി സംശയാസ്പദമാണ്. സി.ബി.ഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എം.പിയുടെ പോക്ക് മുൻഗാമി പോയ വഴിയെ തന്നെയാണ്. ഈ സ്വാധീനം ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൂടേ. പഴയ ചങ്ങാതി പോയ വഴിക്ക് പുതിയ ചങ്ങാതി പോകാൻ പെട്ടിയെടുക്കുന്നോ എന്നാണ് സംശയം’- എ എ റഹീം അഭിപ്രായപ്പെട്ടു.

Read Also: ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു

അതേസമയം, മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button