ദുബായ്: ഇ- സ്‌കൂട്ടർ യാത്രികർ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ഇ- സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. യാത്രികർ നിർബന്ധമായും റിഫ്‌ലക്ടീവ് ജാക്കറ്റ് ധരിക്കണമെന്ന് പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ഹത്ത ഉൾപ്പെടെയുള്ള മേഖലകളിൽ ഇ- സ്‌കൂട്ടർ യാത്രികർക്ക് പോലീസ് മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇ- സ്‌കൂട്ടർ യാത്രികർ രാത്രി റിഫ്‌ലക്ടീവ് ജാക്കറ്റ് ധരിക്കാത്തത് മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് പോലീസ് അറിയിച്ചു. ഇ- സ്‌കൂട്ടറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ അപകടങ്ങളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. ചെറിയ അപകടങ്ങളാണ് ഉണ്ടാകുന്നതെങ്കിലും വിവരം ഉടൻ പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധമാണ്. വാഹനത്തിനു യോജിച്ചവിധം ഹോൺ ഉണ്ടാകണം. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണം. യുഎഇയിലെ കാലാവസ്ഥയ്ക്കു യോജിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാകണം ഉപയോഗിക്കേണ്ടതെന്നും നിലവാരമുളള ടയറുകൾ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
Read Also: അനധികൃത ഖനനം തടഞ്ഞു: ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു
Post Your Comments