ദോഹ: പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ച് ഖത്തർ. പ്രതിദിന തൊഴിൽ സമയത്തിൽ ഒരു മണിക്കൂറാണ് കുറച്ചത്. സിവിൽ സർവ്വീസ് ആൻഡ് ഗവൺമെന്റൽ ഡെവലപ്മെന്റ് ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് ദിവസവും ഔദ്യോഗിക ജോലി സമയം തുടങ്ങി 30 മിനിറ്റ് കഴിഞ്ഞ് ജോലി തുടങ്ങുകയും ഔദ്യോഗിക ജോലി സമയം കഴിയുന്നതിന് 30 മിനിറ്റ് മുൻപ് ജോലി അവസാനിപ്പിക്കുകയും ചെയ്യാം. 2016 ലെ 15-ാം നമ്പർ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമത്തിന്റെ എക്സിക്യൂട്ടീവ് റഗുലേഷനിലെ 73-ാം ആർട്ടിക്കിൾ പ്രകാരമാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.
Post Your Comments