തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേന്ദ്രത്തിന് കേരളം കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയത്. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. അരിയ്ക്ക് ജിഎസ്ടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഉണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പ് വ്യാപകമായതോടെ, കേരളം കേന്ദ്രത്തിന് കത്ത് നല്‍കുകയായിരുന്നു.
Read Also: കുതിച്ചുയർന്ന് ഐടി മേഖല, വരുമാനത്തിന്റെ 62 ശതമാനവും ചിലവഴിക്കുന്നത് ശമ്പളം നൽകാൻ
അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് കത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്ക് കടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജിഎസ്ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ദ്ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments