Latest NewsKeralaNews

ജയരാജൻ ഗുണ്ടയെ പോലെ കയറിവന്ന് അതിക്രമം കാണിച്ചു, പ്രശ്നം വഷളാക്കിയത് ജയരാജൻ: വി.ടി ബൽറാം

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന ഇവിടത്തെ പോലീസ് സംവിധാനം ഒരൽപ്പമെങ്കിലും നിഷ്പക്ഷമായും നീതിപൂർവ്വകമായും തങ്ങളുടെ ഡ്യൂട്ടി നിർവ്വഹിക്കണമെന്ന് ഇവിടത്തെ പൗരന്മാർ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോയെന്ന് ബൽറാം ചോദിക്കുന്നു. പ്രശ്നം വഷളാക്കിയത് ഒരു ഗുണ്ടയേപ്പോലെ കയറിവന്ന് അതിക്രമം കാണിച്ച ജയരാജനാണെന്ന് ആ വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘കൂടുതൽ ഗൗരവതരമായ കുറ്റം ചെയ്തത് ജയരാജനാണ് എന്നാണ് ഇതിലൂടെ തെളിയുന്നത്. ആ ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും, പ്രശ്നം വഷളാക്കിയത് ഒരു ഗുണ്ടയേപ്പോലെ കയറിവന്ന് അതിക്രമം കാണിച്ച ജയരാജനാണെന്ന്.
എന്നിട്ടും പിണറായി വിജയന്റെ പോലീസ് പ്രതിഷേധ മുദ്രാവാക്യം വിളിച്ച യുവാക്കൾക്കെതിരായി “വധശ്രമ”ത്തിനാണ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥ അക്രമകാരിയായ ജയരാജനെതിരെ കേസെടുക്കാൻ തയ്യാറാവുന്നുമില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന ഇവിടത്തെ പോലീസ് സംവിധാനം ഒരൽപ്പമെങ്കിലും നിഷ്പക്ഷമായും നീതിപൂർവ്വകമായും തങ്ങളുടെ ഡ്യൂട്ടി നിർവ്വഹിക്കണമെന്ന് ഇവിടത്തെ പൗരന്മാർ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?’, ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ആണ് ഇൻഡിഗോ വിമാനം ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ.പി ജയരാജന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button