കീവ്: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് സെലെൻസ്കിയുടെ വിചിത്രമായ ഈ നടപടി.
ഉക്രൈൻ സെക്യൂരിറ്റി സർവീസ് മേധാവിയായ ഇവാൻ ബാകനോവ്, പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്റ്റൊവ എന്നിവരെയാണ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. നിയമ സംവിധാനങ്ങൾക്കിടയിലും ഇന്റലിജൻസ് വിഭാഗത്തിലും ഒന്നിലധികം രാജ്യദ്രോഹ കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.
Also read: ക്രിമിയയെ തൊട്ടാൽ അന്ന് ഉക്രൈന്റെ ‘അന്ത്യവിധി ദിനം’: മുന്നറിയിപ്പ് നൽകി റഷ്യ
റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 651 രാജ്യദ്രോഹക്കേസുകൾ അതീവ ഗുരുതര സ്വഭാവമുള്ളവയാണ്. 60ലധികം പേർ രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സെലെൻസ്കി പരസ്യമായി പ്രഖ്യാപിച്ചു. ബാകനോവിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ മൂലം നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments