Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം

പല മലയോര പ്രദേശങ്ങളിലും നിരവധി പേര്‍ക്ക് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ 11കാരന്‍ സിദ്ധാര്‍ത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂര്‍ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാര്‍ത്ഥ്.

Read Also:‘മുഖം ആള്‍ക്കുരങ്ങിനെപ്പോലെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു’: എം.എം. മണിയെ ആക്ഷേപിച്ച് കെ. സുധാകരൻ

ഏകദേശം ഒരാഴ്ച മുമ്പായിരുന്നു കുട്ടിക്ക് പനി കൂടുതലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കിളിമാനൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ, ചെള്ളുപനിയാണെന്ന സംശയം രൂപപ്പെട്ടു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടി മരിച്ചത്.

നേരത്തെയും ജില്ലയില്‍ രണ്ട് പേര്‍ ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരത്തെ പല മലയോര പ്രദേശങ്ങളിലും നിരവധി പേര്‍ക്ക് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതുബാധിച്ചുള്ള മരണം അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. ഇത് സ്‌ക്രബ് ടൈഫസ് എന്നും അറിയപ്പെടുന്നു. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button