Latest NewsNewsInternational

പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു

പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള ലക്ഷ്യമിടുന്നത്. കെ7, സിസ്‌കോ ടാലോസ് എന്നീ മുന്‍നിര സൈബര്‍ സുരക്ഷാ ഗവേഷണ കമ്പനികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

Read Also: എം.എം മണിയുടെ മുഖം ചിമ്പാൻസിയോട് ചേര്‍ത്ത് വച്ചു, ചങ്ങലയ്ക്കിട്ട് കത്തിച്ചു: അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്

‘ട്രാന്‍സ്പെരന്റ് ട്രൈബ്’ എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കര്‍ ഗ്രൂപ്പിനെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ എപിടി36 എന്നും Mythic Leopard എന്നും അറിയപ്പെടുന്നു. ഇവയെ ‘അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്’ (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രതിരോധ മേഖലയിലേക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും കയറിപ്പറ്റാന്‍ ലക്ഷ്യമിട്ട് വിവിധ ഹാക്കര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button