ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകളെ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോള്‍ ലോകവും അവയെ വിശ്വസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍ഐഐഒയുടെ സ്വാവലംബന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാവികസേനയില്‍ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള സ്പ്രിന്റ് ചലഞ്ചിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
‘ആഗോളതലത്തില്‍ ഇന്ത്യ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, തെറ്റായ വിവരങ്ങളിലൂടെയും നിരന്തരമായ ആക്രമണങ്ങള്‍ നടക്കുന്നു. നമ്മുടെ രാജ്യത്തെ അതിര്‍ത്തികളില്‍ മാത്രമല്ല, തെറ്റായ വിവരങ്ങളില്‍ നിന്നും പൗരന്മാരില്‍ ബോധവല്‍ക്കരണം നടത്തി സംരക്ഷിക്കേണ്ടതുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ഉല്‍പന്നങ്ങളെ നമ്മള്‍ വിലമതിക്കുന്നില്ലെങ്കില്‍, ലോകം നമ്മില്‍ നിക്ഷേപിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോള്‍ ലോകവും അവയെ വിശ്വസിക്കും. ബ്രഹ്‌മോസില്‍ നമ്മള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ അവയ്ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നു’, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
Post Your Comments