ചെന്നൈ: കളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വീണ് മരിച്ച മകന്, അന്ത്യ ചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. സിംഗപെരുമാൾ കോവിലിൽ ജെ.ജെ നഗറിലെ ശാന്തി (33)യാണ് മരിച്ചത്. ഭർത്താവ് രാജ (38) മക്കളായ ജയ് ഗണേഷ് (15), തരുൺ (12) എന്നിവർക്കൊപ്പമാണ് ശാന്തി താമസിച്ചിരുന്നത്.
പത്താം ക്ലാസ് പൂർത്തിയാക്കിയ ജയ് ഗണേഷ് ശനിയാഴ്ച വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന്, സുഹൃത്തുക്കൾ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയ് ഗണേഷിനെ, ചെങ്കൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ശനിയാഴ്ച വൈകീട്ടാണ് ജയ് ഗണേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊട്ടിക്കരഞ്ഞ് മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് അന്ത്യചുംബനം നല്‍കുന്നതിനിടയിലാണ്, ശാന്തി കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് ശാന്തി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Post Your Comments