കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ അഖിൽ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്.
17 വയസുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇപ്പോൾ യുവാവും കടുംബവും അയ്യമ്മാന്ത്ര ഭാഗത്ത് വാടകക്ക് താമസിച്ചു വരികയാണ്. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Also : നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു
ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കുമരകം സബ് ഇൻസ്പെക്ടർ എസ്. സുരേഷ്, എഎസ്ഐ ജോർജ് വി. ജോണ്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ രാധാകൃഷണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments