Latest NewsIndiaNews

മദ്രസ പഠനം, പുതിയ നിയമ വ്യവസ്ഥ ഏര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍: രക്ഷിതാക്കളോട് അഭിപ്രായം തേടും

മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനവുമായി യോഗി സര്‍ക്കാര്‍

ലക്‌നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനം എടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി അറിയിച്ചു. ഇതിന് മുന്നോടിയായി രക്ഷകര്‍ത്താക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ ചിന്തിക്കാതെ പ്രതികരിച്ചതാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: കെ സുധാകരന്‍

അതേസമയം, യോഗി സര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നിഷേധിക്കാനുള്ള യോഗി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് തീരുമാനമെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

പുതിയ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കില്ലെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തെ 560 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കുന്നുണ്ടെന്നും, അത് തന്നെ വലിയ സംഖ്യയാണെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button