വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ ദിലീപിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് കാർത്തിക് തുറന്നു പറഞ്ഞത്. ദിലീപേട്ടനോട് സംസാരിച്ചതിന് ശേഷം ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കേട്ട് തനിക്ക് വിഷമം ഉണ്ടായെന്നാണ് കാർത്തിക് പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘സെൽഫി ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. ഫോട്ടോ എടുക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ലെടാ… പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്’, എന്നായിരുന്നു ദിലീപ് പറഞ്ഞതെന്ന് കാർത്തിക് പറയുന്നു. ജനപ്രിയ നായകനൊപ്പം എന്ന ക്യാപ്ഷനിട്ട് ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടപ്പോൾ കുറെ മോശം കമന്റുകൾ വന്നുവെന്നും കാർത്തിക് പറയുന്നു. കലാകാരൻ എന്ന രീതിയിൽ ചെറുപ്പം മുതലേ കാണുന്ന ആളെ നേരിൽ കണ്ടപ്പോൾ ഫോട്ടോ എടുത്തതാണെന്നും, ബാക്കിയൊക്കെ വേറെ സൈഡാണെന്നും കാർത്തിക് അഭിമുഖത്തിൽ വ്യക്തമാക്കി.
തെലുങ്കിൽ ഒരു ഫാമിലി ഡ്രാമയിലൂടെയാണ് ചലച്ചിത്ര സംവിധായകനായി കാർത്തിക അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജന ആനന്ദ്, കിരൺ അബ്ബാവരം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയും കാർത്തിക് തന്നെയാണ്. അമ്മയും അച്ഛനും അമ്മാവനുമൊത്തുള്ള രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാർത്തിക് ശങ്കർ ലോക്ക്ഡൌൺ നാളുകളിൽ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.
Post Your Comments