Latest NewsInternational

‘അണുബോംബ് നിർമ്മിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞു’: പ്രഖ്യാപനവുമായി ഇറാൻ

ടെഹ്റാൻ: തങ്ങൾ അണുബോംബ് നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചു കഴിഞ്ഞു എന്ന പ്രഖ്യാപനവുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത അധികാരിയായ ആയത്തുള്ള ഖമീനിയുടെ പ്രധാന ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഇങ്ങനെ ഒരു പരാമർശവുമായി രംഗത്തു വന്നത്.

‘സാങ്കേതിക വശങ്ങൾ കണക്കിലെടുത്ത് ചിന്തിക്കുകയാണെങ്കിൽ ഈ നിമിഷം ഒരു അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള സ്വയംപര്യാപ്തത ഇറാൻ നേടിക്കഴിഞ്ഞു എന്ന് പറയേണ്ടി വരും. എന്നാൽ, നാളിതുവരെ ഗവൺമെന്റ് അങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല.’. കമാൽ വ്യക്തമാക്കി.

Also read: സർവ്വ വിഘ്‌നങ്ങളും തീർക്കാൻ ഗണനായക അഷ്ടകം

ഇറാനിലെ ശാസ്ത്രജ്ഞർ 60% യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നും, അത് 90 % ആക്കി വർധിപ്പിക്കാൻ ദിവസങ്ങൾ മതിയാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. സൗദി അറേബ്യൻ വാർത്താ ചാനലായ അൽജസീറയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമാൽ.

ഇറാൻ ആണവ രാഷ്ട്രമാകുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെല്ലുവിളിയുയർത്തുന്ന തരത്തിൽ കമാലിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button