പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും ഇല്ല. എന്നാല്‍, തുടക്കത്തില്‍ തന്നെ വീട്ടു ചികിത്സ നല്‍കിയാല്‍ വളരെ വേഗം തന്നെ മാറാവുന്നതാണ് ഇത്തരം രോഗങ്ങള്‍.
ജലദോഷം, ചുമ തുടങ്ങിയ നീര്‍ദോഷരോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ഒരു ഒറ്റമൂലിയാണ് തേന്‍. വൈറ്റമിനുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് തേന്‍. മാത്രമല്ല, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഡി, ഇ, കെ തുടങ്ങിയവയുടെയും ഉറവിടമാണ് തേന്‍.
Read Also : പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയിൽ
തേന്‍ ഒരിക്കലും ചൂടാക്കാന്‍ പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. തേനിന്റെ ഘടന മാറുമെന്നത് തന്നെയാണ് ഇതിന് കാരണം. തേനില്‍ നിരവധി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണ് തേന്‍ വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കുന്നത്. ഔഷധഗുണങ്ങളാല്‍ സമൃദ്ധമായ തേന്‍ ചെറിയ മുറിവുകള്‍ ഉണക്കാന്‍ മുതല്‍ സൗന്ദര്യവര്‍ദ്ധകങ്ങളായി പോലും ഉപയോഗിക്കുന്നു.
തേന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ ദിവസേന നല്‍കുന്നത് ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുന്നു.
Post Your Comments