മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. പൊടി രൂപത്തിലും മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍ ഒരു കഷണം എടുത്ത് അത് കടിച്ച് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തിന് ആശ്വാസം നല്കുന്ന ഒന്നാണ്.
Read Also : ‘ഇനി ഞാൻ ഒഴുകട്ടെ, പദ്ധതി വഴി വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീരിച്ചാലുകൾ
പല്ല് വേദനക്കും മഞ്ഞള്‍ നല്ലതാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് പല്ലിലെ ബാക്ടീരിയ പ്രശ്നങ്ങളെ ഇല്ലാതാക്കും. മാത്രമല്ല, ഒളിച്ചിരിക്കുന്ന പല വിധത്തിലുള്ള ദന്തപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.
ബേക്കിംഗ് സോഡയും അല്പം മഞ്ഞളും മിക്സ് ആക്കി ഇത് കൊണ്ട് എന്നും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കും. പച്ച മഞ്ഞള്‍ അരച്ചതും ആര്യവേപ്പും മിക്സ് ചെയ്ത് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു.
Post Your Comments