Latest NewsNewsInternational

2022 പകുതി പിന്നിടുമ്പോൾ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു: ഇനിയെന്ത്?

രണ്ടാമത്തെ പ്രവചനത്തിൽ ലോകത്തിലെ വിവിധ പ്രധാന നഗരങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരാമർശിക്കപ്പെട്ടു.

ബൾഗേറിയ: വരാനിരിക്കുന്ന ലോകസംഭവങ്ങൾ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. വർഷം പകുതി പിന്നിടുമ്പോൾ അവരുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെയും ദക്ഷിണേഷ്യയുടെയും ചില ഭാഗങ്ങളിൽ അതിശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വാംഗ പ്രവചിച്ചു. ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ, ഓസ്‌ട്രേലിയയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഉണ്ടായത്. ദുരന്തം സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങൾ, വൈഡ് ബേ-ബർനെറ്റ്, ന്യൂ സൗത്ത് വെയിൽസ്, ബ്രിസ്‌ബേൻ എന്നിവിടങ്ങൾ പ്രളയത്തിൽ മുങ്ങി.

Read Also: ‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി

രണ്ടാമത്തെ പ്രവചനത്തിൽ ലോകത്തിലെ വിവിധ പ്രധാന നഗരങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരാമർശിക്കപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തിൽ, പോർച്ചുഗലിലെയും ഇറ്റലിയിലെയും ഗവൺമെന്റുകൾ അവരുടെ ജല ഉപഭോഗം ഏറ്റവും കുറഞ്ഞ അളവിൽ പരിമിതപ്പെടുത്താൻ പൗരന്മാരോട് ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ പൊന്തിവന്നു. 1950 കൾക്ക് ശേഷമുള്ള ഏറ്റവും മോശം വരൾച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഇറ്റലിയുടെ സ്ഥിതി പരിതാപകരമാണ്. റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിന്റെ 97 ശതമാനവും കടുത്ത വരൾച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button