Latest NewsIndia

ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഞങ്ങൾ രാജ്യത്തെ ചികിത്സാ സംവിധാനങ്ങളുടെയും ഡോക്ടർമാരുടെയും ഏകീകൃത സ്വരമാണ്, ഞങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്

ഡൽഹി: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും ഐഎംഎ കേന്ദ്രസർക്കാറിന് കത്തെഴുതി.

ചരക്ക് സേവന നികുതിയിൽ നിന്നും ആരോഗ്യരംഗത്തെ സേവനങ്ങൾ ഒഴിവാക്കണമെന്ന് വിശദമായി പ്രതിപാദിക്കുന്ന കത്ത്, ശനിയാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് മുന്നിലാണ് സമർപ്പിക്കപ്പെട്ടത്. ആശുപത്രിയിലെ മുറിവാടകയ്‌ക്ക് ( ഐസിയുവിന് ബാധകമല്ല) അടക്കം അഞ്ച് ശതമാനം വീതം നികുതി ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also read:‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി

‘ഞങ്ങൾ രാജ്യത്തെ ചികിത്സാ സംവിധാനങ്ങളുടെയും ഡോക്ടർമാരുടെയും ഏകീകൃത സ്വരമാണ്. അവർക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്. ആരോഗ്യ മേഖലയിൽ പുതുതായി ഏർപ്പെടുത്തുന്ന ഈ നികുതിയുടെ മേൽ ഞങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആൾക്കാരുടെ ചികിത്സാചെലവ് വർദ്ധിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button