Latest NewsKeralaNews

നാളെ മുതൽ പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും

തിരുവനന്തപുരം: പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി നിലവിൽ വരുന്ന സാഹചര്യത്തിൽ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്ന് മിൽമ അറിയിച്ചു. മോര്, തൈര്, ലെസ്സി എന്നിവയുടെ വില കൂട്ടേണ്ടി വരുമെന്നാണ് മിൽമ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വൈകീട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി അറിയിച്ചു.

പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ നിലവിൽ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും.

അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് ബാധകമാകും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി സംസ്ഥാനം ജിഎസ്‍ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തിൽ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button