ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഒന്നാംസ്ഥാനം നേടി ദുബായ്. 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്ഡിഐയിലൂടെ നേടിയത്. ലോകം ഈ മേഖലയിൽ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപങ്ങൾ നടത്താനും അതിൽ നിന്നും തിരിച്ചു കിട്ടാനും സാധിക്കുന്നത് വലിയ ധൈര്യം നൽകുന്നുവെന്ന് അദ്ദേഹം വിശദമാക്കി. യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവും ദീർഘവീക്ഷണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നൽകി കർഷകൻ: പരാതി ജില്ലാ ഭരണാധികാരിക്ക് കൈമാറി തഹസിൽദാർ
Post Your Comments