കൊച്ചി: കെസിപിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് പരാതി. ബൽറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് പരാതിയ്ക്ക് കാരണമാകുന്നത്. കൊല്ലം സ്വദേശിയായ അഡ്വ.ജി.കെ.മധുവാണ് പരാതി നൽകിയത്. താന്‍ ആരാധിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചതിലുള്ള വിഷമമാണ് പരാതിയ്ക്ക് കാരണമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും മധു പറയുന്നു.
ശ്രീരാമന്‍, ഹനുമാന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ഹിംസാത്മകതയോടെ ചിത്രീകരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ സജീവമാണ്. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടര്‍ന്നു ബൽറാം പങ്കുവച്ച പോസ്റ്റിൽ ഏതാനും ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ !’ എന്നായിരുന്നു കുറിച്ചത്. ബൽറാമിന്റെ ഈ പോസ്റ്റിനോട് കോൺഗ്രസിലെ ഒരു വിഭാഗം അതൃപ്തിയിലാണ്.
read also: ഇന്ത്യൻ ടെക് ഇൻഡസ്ട്രി: രണ്ട് ലക്ഷം അമേരിക്കകാർക്ക് നേരിട്ട് നിയമനം നൽകി
ഭക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുന്ന തരത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ് എന്ന് മധു പറയുന്നു. ഈ പോസ്റ്റിനു എതിരായ പൊതുവികാരമാണ് താന്‍ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അഡ്വ.ജി.കെ.മധു ഒരു ചാനലിനോട് പറഞ്ഞു.
അതേസമയം, ബല്‍റാമിന്റെ പോസ്റ്റിന് താഴെയും നിരവധി കോണ്‍ഗ്രസ് അനുഭാവികള്‍ പോസ്റ്റ് വേണ്ടിയിരുന്നില്ല എന്ന വിമർശനം ഉയർത്തുന്നുണ്ട്.
Post Your Comments