കടലിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യ റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. കടലിലെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെയാണ് ഈ കുഞ്ഞൻ റോബോട്ട് കഴിക്കുക.
ചൈനയിലെ സിചുവാങ് സർവകലാശാലയിലാണ് 1.3 സെന്റിമീറ്റർ മാത്രമുളള കുഞ്ഞൻ റോബോട്ടിനെ വികസിപ്പിച്ചത്. കൂടാതെ, മത്സ്യത്തിന്റെ ആകൃതി തന്നെയാണ് ഈ റോബോട്ടുകൾക്ക് നൽകിയിട്ടുള്ളത്. ജീവനുള്ള മത്സ്യങ്ങൾക്ക് ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ തോന്നാതിരിക്കാനാണ് റോബോട്ടുകൾക്കും ഈ രൂപം നൽകിയിട്ടുള്ളത്. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് റോബോട്ടുകളെ കടലിൽ ഇറക്കുക.
ഇതിന് മുൻപും ഗവേഷകർ മത്സ്യ ബോട്ടുകളെ വികസിപ്പിച്ചിരുന്നു. എന്നാൽ, പ്രത്യേകം ആവശ്യം മുൻനിർത്തി ആയിരുന്നില്ല നിർമ്മാണം. ഇത്തവണ മൈക്രോ പ്ലാസ്റ്റിക് വലിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യ റോബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.
Post Your Comments