ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ നേരെ നടക്കാനും പ്രധാനപ്പെട്ടതു തന്നെയാണ്.
വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പല സദ്യകളിലും ഭക്ഷണത്തിനൊപ്പം ജീരക വെള്ളമാണ് നല്‍കാറ്. ഇതിന് കാരണം ഇതിന്റെ ദഹന ഗുണം തന്നെയാണ്. ഇതുപോലെ തന്നെ വ്യായാമ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം കുടിയ്ക്കുന്നത് അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്.
Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ..
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നല്ലതാണ് ജീരക വെള്ളം. കൂടാതെ, ശരീരത്തിലെ കൊഴുപ്പു നീക്കാനും ഇതേറെ നല്ലതാണ്. ഇത് ആമാശയ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ജീരക വെള്ളത്തിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു.
Post Your Comments