വിമാനക്കമ്പനികൾക്ക് ആശ്വാസം പകർന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് ഏവിയേഷൻ ഇന്ധനത്തിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 2.2 ശതമാനമാണ് വില കുറച്ചത്. ഇതോടെ, വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.93 രൂപയായി. ഇത്തവണ 3084.94 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് രണ്ടാം തവണയാണ് വിമാന ഇന്ധനവില കുറയ്ക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം, ദില്ലിയിലെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.95 രൂപയും മുംബൈയിൽ ഒരു കിലോലിറ്ററിന് 1,37,095.74 രൂപയുമാണ് വില. ഓരോ സംസ്ഥാനത്തെയും നികുതി അടിസ്ഥാനപ്പെടുത്തിയാണ് വിമാന ഇന്ധനവില നിർണയിക്കുന്നത്.
രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ഇന്ധനവില ഉയർന്നിരുന്നു. ജൂൺ 16 ന് 16 ശതമാനമാണ് ഇന്ധനവില കുതിച്ചുയർന്നത്. ഈ വിലയിൽ നിന്നാണ് ഇപ്പോൾ നേരിയ കുറവ് ഉണ്ടായിട്ടുള്ളത്. എല്ലാ മാസവും ഒന്നാമത്തെയും പതിനാറാമത്തെയും ദിവസമാണ് വിമാന ഇന്ധനവില പരിഷ്കരിക്കുന്നത്.
Post Your Comments