KeralaLatest NewsNews

തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചു: കോടതി തീരുമാനിക്കട്ടെയെന്ന് ആൻ്റണി രാജു

1990ൽ അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു.

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേസില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയില്‍ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍ ആന്റണി രാജു ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവല്‍ ആരോപിച്ചിരുന്നു. തുടർന്നാണ് കേസിന്റെ ഗതി മാറിമറിഞ്ഞത്. കേസിൽ പതിനാറ് വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Read Also: ‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി

1990ൽ അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂരിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. എന്നാൽ, ആന്റണി രാജു പ്രതിയായ കേസ് 22 പ്രാവശ്യം പരിഗണിച്ച് മാറ്റിവച്ചു. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിമർശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button