Latest NewsNewsInternationalGulfOman

കത്തിയ ഗന്ധം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മസ്‌കത്ത്: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്‌കത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫോർവേഡ് ഗ്യാലറിയിൽ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.

Read Also: പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

അതേസമയം, എഞ്ചിനിൽ നിന്നോ എപിയുവിൽ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്‌സ്-355 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം വിമാനത്തിൽ സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി.

Read Also: ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button