KottayamLatest NewsKeralaNattuvarthaNews

യു​​വാ​​വി​​നെ വീ​​ട്ടി​​ൽ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മം : പ്രതി പിടിയിൽ

ചെമ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം ചൂ​​ള​​പ്പ​​റ​​മ്പിൽ അ​​ഖി​​ൽ സി. ​​ബാ​​ബു (28)വി​നെ​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റമ്പ് പൊ​​ലീ​​സ് പി​​ടി​​കൂ​​ടിയത്

ത​​ല​​യോ​​ല​​പ്പ​​റമ്പ്: ബാ​​റി​​ൽ വ​​ച്ചു​​ണ്ടാ​​യ വാ​​ക്കേ​​റ്റ​​ത്തെ​ തു​​ട​​ർ​​ന്ന്, പ്ര​​കോ​​പി​​ത​​നാ​​യി യു​​വാ​​വി​​നെ വീ​​ട്ടി​​ൽ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ലെ പ്ര​​തി​​ പൊലീസ് പിടിയിൽ. ചെമ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം ചൂ​​ള​​പ്പ​​റ​​മ്പിൽ അ​​ഖി​​ൽ സി. ​​ബാ​​ബു (28)വി​നെ​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റമ്പ് പൊ​​ലീ​​സ് പി​​ടി​​കൂ​​ടിയത്.

വെ​​ള്ളി​​യാ​​ഴ്ച്ച പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെയാണ് സംഭവം. വെ​​ള്ളൂ​​ർ വ​​രി​​ക്കാം​​കു​​ന്ന് അ​​സീ​​സി ബ​​ധി​​ര വി​​ദ്യാ​​ല​​യ​​ത്തി​​നു സ​​മീ​​പം കോ​​ട്ട​​പ്പു​​റം വീ​​ട്ടി​​ൽ കെ.​​ആ​​ർ. രാ​​ഹു​​ലി (26)​നെ ​വീ​​ട്ടി​​ൽ ക​​യ​​റി ഇ​​യാ​​ൾ ത​​ല​​യ്ക്ക​​ടി​​ച്ച് അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആക്രമണത്തിൽ ​ഗുരുതരമായി പ​​രി​​ക്കേ​​റ്റ രാ​​ഹു​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

Read Also : ‘ദിലീപിനെ പൂട്ടണം’: വാട്സാപ്പ് ഗ്രൂപ്പിൽ ‘മ‍ഞ്ജു വാര്യർ’ മുതൽ ‘ആഷിഖ് അബു’ വരെ അംഗങ്ങൾ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ​​സ്ഐ​മാ​​രാ​​യ ടി.​ആ​​ർ. ദീ​​പു, പി.​​എ​​സ്. സു​​ധീ​​ര​​ൻ, സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫീ​​സ​​ർ രാ​​ജീ​​വ്, സി ​​പി ഒ ​​പ്ര​​വീ​​ണ്‍ പ്ര​​കാ​​ശ്, ഷൈ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പൊ​​ലീ​​സ് സം​​ഘം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ അ​​ര​​യ​​ൻ​​കാ​​വ് ഭാ​​ഗ​​ത്തു ​നി​​ന്നുമാണ് പ്രതിയെ പി​​ടി​​കൂ​​ടി​​യ​​ത്. പ്ര​​തി​​യെ ഇ​​ന്ന് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button