WayanadLatest NewsKeralaNattuvarthaNews

മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്

വയനാട്: മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്.

വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ ആണ് സംഭവം. നിർമാണം നടക്കുന്ന വീടിന്‍റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം നടന്നത്. മണ്ണിനടിയിൽപെട്ട ബാബുവിന്‍റെ മൃതദേഹം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

Read Also : തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം, ബാബുവിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button