കണ്ണൂര്‍: മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇരണാവ് സ്വദേശി ദസ്തക്കീറിനെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവം. ഇമാമിന്റെ പ്രസംഗ പീഠത്തിന് അടുത്ത് ചവിട്ടിയിലും പള്ളി മിഹ്റാബിനും പ്രസംഗ പീഠനത്തിനിടയിലും പുറം പള്ളിയിലുമാണ് ചാണകം കണ്ടെത്തിയത്. പള്ളിയിലെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലര്‍ത്തിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പള്ളി പരിചാരകന് അബ്ദുള്‍ അസീസാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് പള്ളി കമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നിരുന്നത്. എന്നാൽ, സംഭവം ആസൂത്രിതമല്ലെന്നും പിടിയിലായ ദസ്തക്കീർ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഇൻഡെ വൈൽഡ്
പള്ളിയില്‍ സി.സി.ടി.വി ഇല്ലാത്തതിനാല്‍ പ്രതിയെ കുറിച്ച് ആദ്യഘട്ടത്തില്‍ സൂചന ലഭിച്ചിരുന്നില്ല. വിവരമറിഞ്ഞ് ഡി.ഐ.ജി രാഹുല്‍ ആര്. നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്. ഇളങ്കോ, ഡി.വൈ.എസ്.പി ടി.കെ. രത്നാകരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പള്ളിക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Post Your Comments