ദോഹ: സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സുരക്ഷ-വികസന ഉച്ചകോടി നടക്കുക. ജോർദാൻ രാജാവ്, ഈജിപ്ത്, അമേരിക്കൻ രാജ്യങ്ങളുടെ പ്രസിഡന്റുമാർ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തിയത്. രണ്ടു ദിവസത്തേക്കാണ് സന്ദർശനം.
അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജോ ബൈഡൻ സൗദിയിലെത്തുന്നത്. ജിദ്ദയിൽ എത്തിയ ബൈഡൻ സൗദി സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം സംസാരിച്ചു.
Post Your Comments