തിരുവനന്തപുരം: സുരക്ഷ കണക്കിലെടുത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് സർക്കാർ. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നു ആഭ്യന്തര വകുപ്പ് അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം ഇനി മുതല്‍ പി.ആര്.ഡി ആയിരിക്കും നിര്‍വഹിക്കുക.
Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്പാദിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത്. ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാനാണ് ബ്രാന്‍ഡി ഉല്പാദനം ആരംഭിക്കുന്നതിനും റമ്മിന്റെ ഉല്പാദനം കൂട്ടുന്നതിനും തീരുമാനിച്ചത്.
Post Your Comments