തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി അധികൃതർക്ക് നൽകിയ വിവരങ്ങളിൽ അവ്യക്തത. എന്നാൽ, കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞത്. അതേസമയം, ടാക്സി ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് അനുമതിയില്ലെന്നും ഡിഎം ഒ വ്യക്തമാക്കി.
അതേസമയം, മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി യാത്ര ചെയ്ത ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ദുബായില്‍ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്.
Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
ഈ രണ്ട് ഓട്ടോകളുടെയും ഡ്രൈവർമാരെ തിരിച്ചറിയുകയും, അവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. കൊല്ലം കെ എസ് ആര്‍ ടി സി പരിസരത്ത് നിന്നും ടാക്‌സി വിളിച്ചായിരുന്നു ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോയത്.
Post Your Comments