ന്യൂഡല്‍ഹി: മങ്കി പോക്സിന്റേത് ചിക്കന്‍ പോക്സിനും വസൂരിക്കും സമാനമായ ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍. രോഗത്തിന്റെ പ്രാരംഭ ദശയില്‍ പനിയും ലിംഫ് നോഡുകളില്‍ വീക്കവും ഉണ്ടാകാം. അഞ്ച് ദിവസത്തിനുള്ളില്‍ മുഖത്തും കൈപ്പത്തിയിലും ഉള്ളം കാലിലും തടിപ്പുകള്‍ പ്രത്യക്ഷപ്പെടാം.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുമാണ് വൈറസ് പകരുന്നത്. രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കം രോഗവ്യാപനത്തിന് കാരണമാകുന്നു.
രോഗവ്യാപന തോത് താരതമ്യേന കുറവാണ്. എന്നാല്‍ കുട്ടികളില്‍ മാരകമായേക്കാം. രോഗം ബാധിച്ചവരുടെ കോര്‍ണിയയില്‍ തടിപ്പ് ഉണ്ടായാല്‍ സൂക്ഷിക്കണം. ഇത് അന്ധതയിലേക്ക് നയിച്ചേക്കാമെന്ന് എയിംസ് അഡീഷണല്‍ പ്രൊഫസര്‍ പിയൂഷ് രഞ്ജന്‍ മുന്നറിയിപ്പ്
നല്കുന്നു.
Post Your Comments