രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകൾ വരുത്താൻ ഒരുങ്ങുന്നു. ലോകത്ത് നിലനിൽക്കുന്ന ഭക്ഷ്യ പ്രതിസന്ധി കണക്കിലെടുത്താണ് ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്കാണ് ഗോതമ്പ് കയറ്റുമതി ചെയ്യുക. ഏകദേശം 1.8 ദശലക്ഷം ഗോതമ്പ് ആയിരിക്കും കയറ്റി അയക്കുന്നത്.
റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ഗോതമ്പിന്റെ പ്രധാന ഉൽപ്പാദകരും വിതരണക്കാരുമാണ് റഷ്യയും യുക്രൈനും. പിന്നീട്, ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദകരായ ഇന്ത്യയെയാണ് മറ്റു രാജ്യങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യയും ഗോതമ്പ് കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നിരുന്നു.
Also Read: പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം
നിലവിൽ, പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ അപേക്ഷ മാനിച്ച് ഇന്ത്യ ഉടൻ തന്നെ സൗഹൃദ രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യും.
Post Your Comments