KeralaLatest NewsNews

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു, നാല് മരണം

മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിര്‍ഷാദ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ്(40) ചെറുവണ്ണൂരില്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിര്‍ഷാദ്(13) എന്നിവരാണ് മരിച്ചത്.

Read Also: യുകെയിൽ നഴ്സ്: ഫാസ്റ്റ് ട്രാക്ക്‌ റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്‌സ്

ചെറുവണ്ണൂരില്‍ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിര്‍ഷാദ് അപകടത്തില്‍പ്പെട്ടത്. സൈക്കിള്‍ വലിയപറമ്പ് കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്.

വയനാട്ടില്‍ തോമാട്ടുചാല്‍ നെടുമുള്ളിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബു(37) ആണ് മരിച്ചത്. പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണാണ് ഇയാള്‍ മരിച്ചത്.

കണ്ണൂര്‍ മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാന്‍ അരുണ്‍ ക്രാസ്റ്റ(12) ആണ് മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button