കോട്ടയം: കള്ളനോട്ടു കേസിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ. ബേട്ടിയ സ്വദേശികളായ മനോഹർ മഹാന്തോ ( 25), മോഹൻ മഹാന്തോ ( 34 ) എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Read Also : യുവാവിനെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
2011-ൽ കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കള്ളനോട്ടു കേസിൽ മനോഹർ മഹന്തോയുടെ പക്കൽ നിന്നും 500 രൂപയുടെ 700 കള്ളനോട്ടുകൾ പിടിച്ചിരുന്നു. ഇയാളുടെ സഹായിയായ മോഹൻ മഹന്തോയേയും പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതികൾ പിന്നീട് ബീഹാറിലേക്കു പോയി ഒളിവിൽ കഴിയുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നിസാമുദീൻ, ഡിക്ടറ്റീവ് ഇൻസ്പെക്ടർ ജോയി മാത്യു, എഎസ്ഐമാരായ ജിജി ജോസ്, അനിൽ കുമാർ, സുനിൽ കുമാർ, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments