
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്.
Read Also: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍
ഈ വർഷം തന്നെ യുഎഇ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡൻ യുഎഇ പ്രസിഡന്റിനെ അമേരിക്കയിലേക്ക് ക്ഷണിച്ചത്.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബൈഡനും നഹ്യാനും ഉൾപ്പെടെയുള്ള നേതാക്കൾ സൗദിയിൽ എത്തിയിട്ടുണ്ട്. ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളും, ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തുടങ്ങിയവരും പങ്കെടുക്കും. ഖത്തർ അമീറും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
Post Your Comments