സോഫിയ: 2022 പിറന്ന് ഏഴ് മാസം പിന്നിടുമ്പോള്‍, ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളില്‍ 2022 അത്ര നല്ല വര്‍ഷമല്ലെന്ന വെളിപാടുണ്ടായിരുന്നു. ഈ വര്‍ഷം ഭൂമിയ്ക്ക് നേരിടേണ്ടിവരിക ഭയാനകമായ അപകടങ്ങളാണെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. ഇതില്‍ രണ്ടെണ്ണം യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.
Read Also: ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ബീച്ചിലെ വിനോദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ബള്‍ഗ്വേറിയക്കാരിയായ മുത്തശ്ശി മരിക്കും മുന്‍പേ 5079 വര്‍ഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് മണ്‍മറഞ്ഞത്. ആ വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. മുത്തശ്ശി പറഞ്ഞ 85 ശതമാനം കാര്യങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവചനങ്ങളാണ് മുത്തശ്ശി നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ 2022 നെക്കുറിച്ചും മുത്തശ്ശിയുടെ പ്രവചനമുണ്ട്.
പല ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തീവ്രമായ വെള്ളപ്പൊക്കമുണ്ടാകും എന്നാണ് മുത്തശ്ശി പറഞ്ഞത്. അത് തികച്ചും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരപ്രദേശത്ത് ഭൂരിഭാഗവും നാശം വിതക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും, ബംഗ്ലാദേശിലും, തായ്‌ലാന്റില്‍ വെള്ളപ്പൊക്കം ഉണ്ടായി.
വലിയ നഗരങ്ങള്‍ ജലക്ഷാമം നേരിടുമെന്നും പ്രവചനമുണ്ടായിരുന്നു. നിലവില്‍ പോര്‍ട്ടുഗലും ഇറ്റലിയും വന്‍ ക്ഷാമം നേരിടുകയാണ്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് ഇറ്റലിയിലുളള ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സൈബീരിയയില്‍ നിന്ന് പുതിയ വൈറസുകളെ കണ്ടെത്തുമെന്ന് മുത്തശ്ശി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നു.
Post Your Comments