രാജ്യത്ത് 5ജി മുന്നേറ്റത്തിനൊരുങ്ങി ഭാരതി എയർടെൽ. ഇന്ത്യയിലെ ആദ്യ 5ജി സ്വകാര്യ നെറ്റ്‌വർക്കാണ് ഭാരതി എയർടെൽ വിജയകരമായി വിന്യസിച്ചത്. ട്രയൽ സ്പെക്ട്രത്തിന്റെ സഹായത്തോടെയാണ് എയർടെല്ലിന്റെ 5ജി ക്യാപിറ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റാണ് ട്രയൽ സ്പെക്ട്രം അനുവദിച്ചത്.
നോൺ സ്റ്റാൻഡ് അലോൺ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് എയർടെൽ പരീക്ഷണം നടത്തിയത്. 1800 ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷണത്തിലൂടെ റേഡിയോ, കോർ, ട്രാൻസ്പോർട്ട് തുടങ്ങിയ എല്ലാ ഡൊമെയിനുകളിലുമുളള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5ജി ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈദരാബാദിലെ കൊമേർഷ്യൽ നെറ്റ്‌വർക്കിലാണ് പരീക്ഷണം നടത്തിയത്. കൂടാതെ, പരീക്ഷണ വേളയിൽ രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന വീഡിയോകൾ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സാധിച്ചതായി കണ്ടെത്തി.
Post Your Comments