Latest NewsIndiaNews

വിവാഹ വാഗ്ദാനം നല്‍കി ചതിച്ച യുവാവിനെ ഷീബ കുത്തിയത് 30 തവണ തന്റെ ജീവിതം തകര്‍ത്ത യുവാവിനോട് ഉണ്ടായിരുന്നത് അടങ്ങാത്ത പക

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍
വിവാഹ വാഗ്ദാനം നല്‍കി ചതിച്ച യുവാവിനെ കാമുകി കുത്തിയത് 30ലേറെ തവണ. തന്റെ ജീവിതം പെരുവഴിയിലാക്കിയ കാമുകനോട് യുവതിക്ക് അടങ്ങാത്ത പകയായിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു ഷീബയുടെ ജീവിതത്തില്‍ ഉണ്ടായത്.

Read Also: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നാഗര്‍കോവില്‍ വടശേരി സ്വദേശി രതീഷ് കുമാറിനെ (35) യാണ് കഴിഞ്ഞ ദിവസം ഷീബ കുത്തിക്കൊലപ്പെടുത്തിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ, ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനായ രതീഷ് കുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കായി ആരുവാമൊഴിയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്നുവാങ്ങാനെത്തിയ ഷീബയുമായി അടുപ്പത്തിലായത്. 2017ല്‍ രതീഷ് കുമാര്‍ ഷീബയെ ശല്യപ്പെടുത്തുന്നതായി ഭര്‍ത്താവ് മോഹന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഷീബ ഇക്കാര്യം നിഷേധിച്ചതോടെ പൊലീസ് രതീഷ് കുമാറിനെ വെറുതെവിട്ടു. മോഹനെ ഡിവോഴ്‌സ് ചെയ്താല്‍ വിവാഹം ചെയ്യാമെന്ന് രതീഷ് കുമാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഷീബ ബന്ധംപിരിഞ്ഞു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് രതീഷ് കുമാര്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചശേഷം ഷീബയോടുള്ള അടുപ്പം അവസാനിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച ജന്മദിനമായതിനാല്‍ ഉച്ചഭക്ഷണം താന്‍ കൊണ്ടുവരാമെന്നും ഒരുമിച്ച് കഴിക്കാമെന്നും ഷീബ രതീഷ് കുമാറിനോട് പറഞ്ഞു. ചോറില്‍ ഉറക്കഗുളിക പൊടിച്ച് ചേര്‍ത്ത ഷീബ ആരുവാമൊഴി ഇ.എസ്.ഐ ആശുപത്രിയിലെത്തി ഭക്ഷണം രതീഷ് കുമാറിന് നല്‍കി. ഭക്ഷണം കഴിച്ച രതീഷ്, ബോധരഹിതനായപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് 30 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം ഷീബ പൊലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button